കൊട്ടാരക്കര | ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കോട്ടാത്തല അഭിജിത്ത് ഭവനിൽ ഷിജുമോൻ (43) പിടിയിൽ. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പരിക്കേറ്റ ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മുമ്പ് ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്താനും ഇയാൾ ശ്രമിച്ചിട്ടുള്ളതായി പോലീസ് പറയുന്നു. ഷിജുമോനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊട്ടരക്കര സി.ഐ വി. എ സ് . പ്രശാന്ത്, എസ്.ഐ. രാജൻ, എ.എ സ്.ഐ. ജുമൈല, സി.പി .ഒ. അഭിസലാം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
