സ്കൂള്‍ വളപ്പില്‍ വെള്ളം നിറഞ്ഞ അഗാധ ഗര്‍ത്തം,മനുഷ്യാവകാശ സാമൂഹിക നീതിഫോറം പ്രതിഷേധിച്ചു

Published:

ഓച്ചിറ | മേമന വലിയത്തു എൽ പി സ്കൂളിൽ കെട്ടിട നിർമ്മാണത്തിനായി, എടുത്ത കുഴി അഗാധമായ വെള്ളക്കെട്ടായി മാറി കുട്ടികൾക്ക് ഭീഷണി ഉയർത്തിയിട്ടും പഞ്ചായത്ത് അധികൃതരോ, ബന്ധപ്പെട്ട കരാറുകാരനോ ശ്രദ്ധിക്കാത്തതിൽ മനുഷ്യാവകാശ സാമൂഹിക നീതിഫോറംപ്രവർത്തകർ പ്രതിഷേധിച്ചു. എത്രയും പെട്ടെന്ന് നിർമ്മാണം ആരംഭിക്കുകയോ, രൂപപ്പെട്ട ഗർത്തം മണ്ണിട്ട് മൂടുകയോ, കുട്ടികൾ അപകടാവസ്ഥയിൽ പെടാതെ ബന്തവസ്സാക്കുകയോ ചെയ്യണമെന്ന്, നേതാക്കളായ,
മെഹർഖാൻ ചേന്നല്ലൂർ തഴവ സത്യൻ, അയ്യാണിക്കൽ മജീദ്, കേശവ പിള്ള, കണ്ണാടിയിൽ ശശിധരൻ, സുധീർ വല്യത്ത്, രാധാകൃഷ്ണൻ അരൂണിൽ എന്നിവർ ആവശ്യപ്പെട്ടു.

Related articles

Recent articles

spot_img