കിഴക്കേ കല്ലട | കുമ്പളം വലിയവീട്ടിൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്ക് നിർമിച്ച് നൽകിയ വീടുകളുടെ താക്കോൽ ദാനം കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസഫ് ഡി. ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു. കൊല്ലം രൂപത അധ്യക്ഷൻ റവ. ഡോ. പോൾ ആൻ്റണി മുല്ലശേരി അനുഗ്രഹ പ്രഭാഷണവും ആശീർവാദവും നടത്തി. ഡോ. ജോസഫ് ഡി. ഫെർണാണ്ടസ്, ഫൗണ്ടേഷൻ ട്രസ്റ്റി ജെയ്സൺ ജെ. ഫെർണാണ്ടസ് എന്നിവർ ചേർന്ന് താക്കോൽ ദാനം നിർവഹിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജയദേവി മോഹൻ, കിഴക്കേ കല്ലട പഞ്ചായത്ത് പ്രസിഡൻ്റ് ഉമാദേവി അമ്മ, ബ്ലോക്ക് പഞ്ചായത്തംഗം ഉഷ ദേവി, കിഴക്കേ കല്ലട പഞ്ചായത്തംഗങ്ങളായ എസ്. ശ്രുതി, രാജു ലോറൻസ്, ഇടവക വികാരി ഫാ. പ്രസാദ് സിപ്രിയാൻ, വിവിധ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
