പുത്തൂർ | കുളക്കട ജങ്ഷനിൽ നിന്ന് പടിഞ്ഞാറു ഭാഗത്തേക്കുള്ള പാതയിലെ ഓട നിറഞ്ഞത് ജനത്തിനു തലവേദനയാകുന്നു.
പാതയോരത്തെ ചെറിയ ചാലിലേക്ക് ഒഴുക്കിവിടുന്ന രീതിയിലാണ് ഓട നിർമിച്ചതെങ്കിലും ഇത് പൂർത്തീകരിക്കാതെ അധികൃതർ കടന്നുകളഞ്ഞെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വിവിധ ഭാഗങ്ങളിൽനിന്ന്ഒഴുകിയെത്തുന്ന മാലിന്യം, ജന വാസകേന്ദ്രത്തിൽ കെട്ടിക്കിടക്കുകയാണ്.
പ്രദേശത്ത് വലിയ ദുർഗന്ധവും കൊതുകുശല്യവും അനുഭവപ്പെടുന്നുണ്ട്.
പകർച്ചവ്യാധികൾ പടർന്നു പിടിക്കാനുള്ള സാധ്യത ഏറെയാണെന്നും എത്രയും വേഗം ജലം ഒഴുകിപ്പോകാൻ നടപടി വേണമെന്നുമാണ് നാട്ടുകാരു ടെ ആവശ്യം.
ഓടയിൽ നീരൊഴുക്ക് തടസ്സപ്പെട്ടു; ദുർഗന്ധം രൂക്ഷം
