സമ്മാനങ്ങളുമായി പൂർവ്വ വിദ്യാർത്ഥി; എഴുകോണിൽ പ്രവേശനോത്സവം ആനന്ദോത്സവമായി

Published:

എഴുകോൺ : എഴുകോണിലെ വിദ്യാലയങ്ങളിൽ പ്രവേശനോത്സവം വർണ്ണാഭമായി. പഞ്ചായത്ത് തല ഉദ്ഘാടനം എഴുകോൺ ഗവ.എൽ.പി.എസിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രതീഷ് കിളിത്തട്ടിൽ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ആർ.വിജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.
സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പുതിയ ബാഗും, പഠനോപകരണങ്ങളും സമ്മാനമായി നൽകി. കുട്ടികൾക്കും രക്ഷിതാക്കൾക്കും വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.
പൂർവ്വ വിദ്യാർത്ഥിയും സിനിമാ നിർമ്മാതാവും വ്യവസായിയുമായ ബൈജു അമ്പലക്കരയാണ് സമ്മാനങ്ങളും സദ്യയും ഒരുക്കിയത്.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആ തിര ജോൺസൺ, സ്ഥിരം സമിതി അദ്ധ്യക്ഷരായ എസ്.സുനിൽ കുമാർ, ടി.ആർ.ബിജു, അംഗങ്ങളായ സുഹർ ബാൻ, ആർ.എസ്. ശ്രുതി, പ്രഥമാദ്ധ്യാപിക സബീല ബീവി . ടി.ആർ. , കെ.ജയപ്രകാശ് നാരായണൻ, അനിരുദ്ധൻ, മുൻ പ്രഥമാദ്ധ്യാപിക ഡെൽഫിൻ മേരി, ഡയറ്റ് സീനിയർ ലക്ചറർ ദിലീപ്,ബി.ആർ.സി. കോർഡിനേറ്റർ മഞ്ചു. ഐ, അദ്ധ്യാപകരായ ടി.ജി.രമാദേവി, ഒ.വസന്തകുമാരി, എൻ.ഗംഗ തുടങ്ങിയവർ പ്രസംഗിച്ചു.

Related articles

Recent articles

spot_img