അടങ്കലിലെ അപാകം; രണ്ടു പാതകളുടെ നിർമാണം മുടങ്ങി

Published:

കൊട്ടാരക്കര | അടങ്കൽ തയ്യാറാക്കിയതിലെ അപാകം മൂലം, രണ്ടുവർഷം മുൻപ് കരാർ ചെയ്ത രണ്ടു പാതകളുടെ നിർമാണം മുടങ്ങി.
ഉമ്മന്നൂർ പഞ്ചായത്തിലെ മരങ്ങാട്ടുകോണം-ആറ്റൂർക്കോണം, വെങ്കോട്ടൂർ-ആറ്റൂർക്കോണം എന്നീ പാതകളുടെ നിർമാണമാണ് മുടങ്ങിക്കിടക്കുന്നത്. നാട്ടുകാർ പരാതി നൽകിയതോടെ, അടിയന്തരമായി പാത പുനർനിർമിക്കാൻ പൊതുമരാമത്ത് മന്ത്രി വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം നിർദേശം നൽകി. 2022 സെപ്റ്റംബർ 23-നാണ് ഇരു പാതകളുടെയും അറ്റകുറ്റപ്പണിക്കായി വെള്ളപ്പൊക്ക ദു രിതാശ്വാസനിധിയിൽനിന്ന് 20 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത്.
നിർമാണം തുടങ്ങാനായി കരാറുകാരൻ എത്തിയപ്പോഴാണ് കരാറിലുള്ളതിനെക്കാൾ കൂടുതൽ നിർമാണങ്ങളും ടാറിങ്ങും വേണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചത്. കരാറിലുള്ള നിർമാണങ്ങൾ മാത്രമേ ചെയ്യാൻ കഴിയുവെന്ന് കരാറുകാരൻ അറിയിച്ചു. കരാറും അടങ്കലും പുതുക്കുകയോ കരാറിൽനിന്ന് ഒഴിവാക്കുകയോ വേണമെന്നു കാട്ടി 2022 ഒക്ടോബറിൽത്ത ന്നെ കരാറുകാരൻ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് കത്തുനൽകി.
എന്നാൽ ഇതിൻമേൽ തുടർനടപടികൾ ഉണ്ടായില്ല കഴിഞ്ഞ ജൂണിൽ മാത്രമാണ് പുതിയ അടങ്കൽ തയ്യാറാക്ക് അനുമതിക്കായി കളക്ടർക്ക് നൽകിയത്.
പൂർണമായി തകർന്ന പാതയുടെ അവസ്ഥ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പൊതുമരാമത്തു വകുപ്പ് അദാലത്തിലും നാട്ടുകാർ പരാതി നൽകിയിരുന്നു. തുടർന്ന്, അറ്റകുറ്റപ്പണി നടത്താൻ വെട്ടിക്കവല ബ്ലോക്ക്‌ സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി.
രണ്ടുവർഷമായി നാട്ടുകാരെ യാത്രാദുരിതത്തിലേക്ക് ആക്കിയത് ഗൗരവമാണെന്നും മന്ത്രി കുറിച്ചു.
വിഷയത്തിൽ അടിയന്തത നടപടിയില്ലെങ്കിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധം ഉൾപ്പെടെയുള്ള സമരം നടത്തുമെന്ന് നാട്ടുകാർ പറയുന്നു.

Related articles

Recent articles

spot_img