കൊട്ടാരക്കര: ഹൗസ് സര്‍ജൻ ഡോ. വന്ദനാദാസ് വധകേസിലെ പ്രതി സന്ദീപിന്‍റെ റിമാൻഡ് കാലാവധി നീട്ടികൊണ്ട് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവായി.ജൂണ്‍ അഞ്ചുവരെയാണ് റിമാൻഡ് നീട്ടിയത്.
ഇപ്പോള്‍ തിരുവനന്തപുരം സെൻട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന സന്ദീപിനെ ഒണ്‍ലൈനായാണ് കോടതിയില്‍ ഹാജരാക്കിയത്. പ്രതി ഭാഗം അഭിഭാഷകൻ നല്‍കിയിട്ടുള്ള ജാമ്യാപേക്ഷ ഈ മാസം 27 ന് കോടതി പരിഗണിക്കും. സംഭവത്തെ കുറിച്ചും തെളിവുകളെ കുറിച്ചും പ്രതിക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകളെ സംബന്ധിച്ചും അന്വേഷണ സംഘം കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതി സന്ദീപ് കുറ്റം സമ്മതം നടത്തിയിട്ടുണ്ടെങ്കിലും കുറ്റകൃത്യത്തിലേക്കു നയിച്ച കാരണം കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
