കുന്നത്തൂരിൽ സ്ഥാനാർഥികളുടെ മണ്ഡലപര്യടനം തുടങ്ങി.

Published:

ശാസ്താംകോട്ട  |   മാവേലിക്കര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്., എൽ.ഡി.എഫ്. സ്ഥാനാർഥികളുടെ സ്വീകരണപരിപാടികൾക്ക് തുടക്കമായി. ആദ്യഘട്ട സ്വീകരണമാണ് നടന്നത്.

കൊടിക്കുന്നിലിന്‌ നാലു പഞ്ചായത്തുകളിൽ സ്വീകരണം

യു.ഡി.എഫ്. സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്റെ കുന്നത്തൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പു പര്യടനം മൺറോത്തുരുത്തിലെ കാരൂത്രക്കടവിൽനിന്ന്‌ ആരംഭിച്ചു. ഡി.സി.സി.പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനംചെയ്തു.

യു.ഡി.എഫ്. ചെയർമാൻ ഗോകുലം അനിൽ അധ്യക്ഷതവഹിച്ചു. കോശി എം.കോശി, എം.വി.ശശികുമാരൻ നായർ, മെക്ക വഹാബ്, വൈ.ഷാജഹാൻ, തുണ്ടിൽ നൗഷാദ്, കല്ലട ഫ്രാൻസിസ്, ഉല്ലാസ് കോവൂർ, ഷിബു മൺറോ, മിനി സൂര്യകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

വിളക്കുംതറയിൽ കടവ്, പെരുങ്ങാലം, പെരുംതുരുത്ത്, പട്ടംതുരുത്ത്, റെയിൽവേ സ്റ്റേഷൻ തുടങ്ങി എട്ടു കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. കിഴക്കേ കല്ലട പഞ്ചായത്തിലെ പര്യടനം ശിങ്കാരപ്പള്ളിയിൽനിന്ന്‌ ആരംഭിച്ചു. പനവിള, കുഴിമുക്ക്, മുട്ടം, അമ്പുവിള, രണ്ടുറോഡ്, പാറേമുക്ക് തുടങ്ങി ഒട്ടേറെ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി പള്ളിക്കാവിള ജങ്ഷനിൽ സമാപിച്ചു.

പടിഞ്ഞാറെ കല്ലടയിലെ സ്വീകരണം തോട്ടത്തിൽക്കടവിൽനിന്നു തുടങ്ങി കടപുഴയിൽ സമാപിച്ചു. 14 കേന്ദ്രങ്ങളിലായിരുന്നു സ്വീകരണം. പടപുഴയിൽനിന്നു തുടങ്ങിയ പവിത്രേശ്വരം പഞ്ചായത്തിലെ സ്വീകരണപരിപാടി ഇരുപതോളം കേന്ദ്രങ്ങളിലൂടെ വഞ്ചിമുക്കിൽ സമാപിച്ചു.

അരുൺകുമാറിന് 47 കേന്ദ്രങ്ങളിൽ സ്വീകരണം നൽകി

ശാസ്താംകോട്ട  |  എൽ.ഡി.എഫ്. സ്ഥാനാർഥി സി.എ.അരുൺകുമാറിന്റെ കുന്നത്തൂർ നിയോജകമണ്ഡലത്തിലെ സ്വീകരണപരിപാടിക്ക് വെള്ളിയാഴ്ച തുടക്കമായി. രാവിലെ മൺറോത്തുരുത്ത് പഞ്ചായത്തിലെ കൺറാംകാണിയിൽനിന്നു തുടങ്ങിയ പര്യടനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു.

എ.വിനോദ് അധ്യക്ഷതവഹിച്ചു. കെ.സോമപ്രസാദ്, എം.ശിവശങ്കരപ്പിള്ള, കെ.ശിവശങ്കരൻ നായർ, ആർ.എസ്.അനിൽ, ടി.ആർ.ശങ്കരപ്പിള്ള, സാബു ചക്കുവള്ളി, സി.കെ.ഗോപി, കുറ്റിയിൽ ഷാനവാസ്, ആർദർ ലോറൻസ് തുടങ്ങിയവർ പ്രസംഗിച്ചു. മൺറോത്തുരുത്ത്, കിഴക്കേ കല്ലട, പവിത്രേശ്വരം, കുന്നത്തൂർ പഞ്ചായത്തുകളിലെ 47 കേന്ദ്രങ്ങളിൽ സ്വീകരണം എറ്റുവാങ്ങി.

കിഴക്കേ കല്ലടയിലെ പര്യടനം ശിങ്കാരപ്പള്ളിയിൽനിന്നു തുടങ്ങി പള്ളിക്കവിളയിൽ സമാപിച്ചു. പവിത്രേശ്വരം പഞ്ചായത്തിലെ സ്വീകരണം ഓതിരാംമുകളിൽനിന്നു തുടങ്ങി. ആലയ്ക്കലിലെ സ്വീകരണത്തിനുശേഷം കുന്നത്തൂർ പഞ്ചായത്തിലേക്ക് കടന്നു.

ആദ്യഘട്ടം പര്യടനം രാത്രിയോടെ ഏഴാംമൈൽ ജങ്ഷനിൽ സമാപിച്ചു. രണ്ടാംഘട്ട പര്യടനം 13-നു തുടങ്ങും. ശൂരനാട് തെക്ക്, വടക്ക്, പോരുവഴി എന്നീ പഞ്ചായത്തുകളിലാണ് സ്വീകരണം.

Related articles

Recent articles

spot_img