എഴുകോൺ | രാഹുൽ ഗാന്ധിക്കെതിരായ കോടതി വിധി സ്‌റ്റേ ചെയ്ത സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ്സ് എഴുകോൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി. എഴുകൊൺ കോൺഗ്രസ്സ് ഭവനിൽ നിന്നും ആരംഭിച്ച പ്രകടനം ജംഗ്ഷൻ ചുറ്റി എഴുകൊൺ രാജീവ്ജി സ്‌മൃതി മണ്ഡപത്തിനു മുന്നിൽ സമാപിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ പി.ഹരികുമാർ, അഡ്വ.സവിൻ സത്യൻ, ബി.രാജേന്ദ്രൻ നായർ, മണ്‌ഡലം പ്രസിഡന്റ് എസ്.എച്ച്. കനകദാസ്, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിജു എബ്രഹാം, അഡ്വ.രതീഷ് കിളിത്തട്ടിൽ, ബിജു ഫിലിപ്പ്, ടി.ആർ.ബിജു, പി.എസ്.അദ്വാനി, ആർ.ശിവകുമാർ, വി.സുഹർബാൻ, അഡ്വ.രവീന്ദ്രൻ, ജോർജ്ജ് പണിക്കർ, സി.രാജ്മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.
