കൊല്ലം | ലോക്‌സഭാ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നെന്ന് വരണാധികാരികൂടിയായ കളക്ടർ എൻ.ദേവിദാസ്. ഉപ വരണാധികാരികൾക്കായി നടത്തിയ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
സ്‌ട്രോങ് റൂമുകൾ സജ്ജീകരിച്ച് താക്കോൽ അതത് ഉപ വരണാധികാരികൾക്ക് കൈമാറി. വോട്ടെടുപ്പിന്റെ സുരക്ഷ മുൻനിർത്തിയുള്ള സംവിധാനങ്ങൾ ഉറപ്പാക്കിയാണ് സ്‌ട്രോങ് റൂമുകളുടെ ക്രമീകരണം. നിശ്ചിത സമയത്തുമാത്രമേ താക്കോൽ കൈവശമുള്ള എ.ആർ.ഒ.മാർ റൂമുകൾ തുറക്കാൻ പാടുള്ളൂ. പരാതിരഹിതമായ പ്രവർത്തനമാണ് ഉറപ്പാക്കേണ്ടതെന്നും കളക്ടർ നിർദേശിച്ചു. സബ്കളക്ടർ മുകുന്ദ് ഠാക്കൂർ, എ.ഡി.എം. സി.എസ്.അനിൽ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജേക്കബ് സഞ്ജയ് ജോൺ, എ.ആർ.ഒ.മാർ എന്നിവർ പങ്കെടുത്തു.
