കടയ്ക്കൽ | കലത്തിനുള്ളിൽ കുടുങ്ങിപ്പോയ കുട്ടിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഇടത്തറ കാര്യം എം.എസ്. നിവാസിൽ അനുജയുടെ മകൻ, മൂന്നുവയസ്സുകാരനായ കാശിയാണ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കലത്തിൽ കുടുങ്ങിയത്.
കഴിഞ്ഞദിവസം സന്ധ്യയോടെയായിരുന്നു സംഭവം. കലത്തിൽ കുടുങ്ങിയനിലയിൽ കുട്ടിയെ കടയ്ക്കൽ അഗ്നിരക്ഷാനിലയത്തിൽ എത്തിച്ചു. സീനിയർ ഫയർ ഓഫീസർ ജെ.നിഷാൽ, ഫയർ ഓഫീസർമാരായ ഷൈൻ, അരുൺലാൽ, ഷെമിൻ, രാഹുൽ കൈലാസ്, പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ കലം മുറിച്ചുമാറ്റി കുട്ടിയെ രക്ഷപ്പെടുത്തി.
കലത്തിൽ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി
