ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Published:

കടയ്ക്കൽ |ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചിതറ മുള്ളിക്കാട് കാനൂർ പള്ളി കിഴക്കതിൽ വീട്ടിൽ സജീറിന്റെ കാറിനാണ് തീപിടിച്ചത്.
തിങ്കളാഴ്ച രാത്രി 7.45-ന് ചിതറ അയിരക്കുഴിയിലായിരുന്നു സംഭവം.
സജീറും പിതാവ് ഷിഹാബു ദീനുംകൂടി കാനൂരിൽ നിന്നു നിലമേലിലേക്ക് പോവുകയായിരുന്നു. കാറിന്റെ മുൻഭാഗത്തു നിന്നു പുക ഉയരുന്നതു കണ്ട് വണ്ടി നിർത്തി.
ഇരുവരും പുറത്തിറങ്ങിയ ഉടൻ തീപിടിക്കുകയായിരുന്നു.
അഗ്നിരക്ഷാസേനയെത്തിയപ്പോഴേക്കും വാഹനത്തിൻ്റെ മുൻഭാഗം പൂർണമായും കത്തി നശിച്ചിരുന്നു.

Related articles

Recent articles

spot_img