കൊട്ടിയം | നിയന്ത്രണം വിട്ടെത്തിയ ബൈക്ക് യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാർ റോഡരികിലെ വൈദ്യുതത്തുണിൽ ഇടിച്ചു. കൊട്ടി യം-കണ്ണനല്ലൂർ പാതയിൽ തഴുത്തല ജങ്ഷനിൽ ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം.
ഉമയനല്ലൂർ സ്വദേശി സുൾഫിയുടെ കാറാണ് അപകടത്തിൽ പ്പെട്ടത്. കാറിൻറെ മുൻഭാഗം തകർന്നെങ്കിലും കാർ ഓടിച്ചിരുന്ന യുവാവ് വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സ്ഥലത്ത് വൈദ്യുതിവിതരണം തടസ്സപ്പെട്ടു. കൊട്ടിയം പോലീസും വൈദ്യുതിവകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചു.
തഴുത്തലയിൽ കാർ വൈദ്യുത തൂണിലേക്ക് ഇടിച്ചുകയറി
