അഞ്ചൽ | തടിക്കാട് കണ്ണൻകാവിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. തീയും പുകയും കണ്ടതിനെത്തുടർന്ന് ഡ്രൈവർ കാറിൽ നിന്ന് ചാടിയിറങ്ങി രക്ഷപ്പെട്ടു.
അഞ്ചൽ സ്വദേശി ഷിജുവാണ് രക്ഷപ്പെട്ടത്. ഷിജു പുറത്തേക്ക് ചാടിയതോടെ നിയന്ത്രണംവിട്ട കാർ റോഡിൽനിന്നു മാറി ഒഴിഞ്ഞസ്ഥലത്തുവെച്ച് കുത്തിയതും വലിയ അപകടം ഒഴിവാക്കി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടം.
പുനലൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേനയാണ് തീയണച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഷിജുവിനെ
അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു, ഡ്രൈവർ രക്ഷപ്പെട്ടു
