ചവറ | കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എം.മുകേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം എൽ.ഡി.എഫ്. ചവറ അസംബ്ലി മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.
ചവറ തട്ടാശ്ശേരിയിൽ ഓഫീസിെൻറ ഉദ്ഘാടനം സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം കെ.വരദരാജൻ നിർവഹിച്ചു. ചവറ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് അനിൽ പുത്തേഴം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.മനോഹരൻ, ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ., സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം എം.എച്ച്.ഷാരിയർ, ഡെപ്യൂട്ടി മേയർ കൊല്ലം മധു, സി.പി.ഐ. ജില്ലാ എക്സിക്യുട്ടീവ് അംഗം ഐ.ഷിഹാബ്, മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി വി.ജ്യോതിഷ്‌കുമാർ, സി.പി.എം. ഏരിയ സെക്രട്ടറി ആർ.രവീന്ദ്രൻ, പി.ബി.ശിവൻ, ബി.മോഹൻദാസ് എന്നിവർ സംസാരിച്ചു.
യു.ഡി.എഫ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
കൊല്ലം പാർലമെൻറ് മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം ചവറ നിയോജകമണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം മുൻമന്ത്രി വി.എസ്.ശിവകുമാർ നിർവഹിച്ചു. നിയോജകമണ്ഡലം ചെയർമാൻ കോലത്ത് വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ, കെ.സുരേഷ്ബാബു, പി.ജർമിയാസ്, സന്തോഷ് തുപ്പാശ്ശേരി, ചക്കിനാൽ സനൽകുമാർ, ജസ്റ്റിൻ ജോൺ, ജയിൻ ആൻസിൽ, സുധീഷ്‌കുമാർ, മാമൂലയിൽ സേതുക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.
