കുണ്ടറ | എസ്.കെ.വി. എൽ. പി.സ്കൂളിൽ പ്രഭാതഭക്ഷണപരിപാടി തുടങ്ങി. പി.സി.വിഷ്ണുനാഥ് എം.എൽ.എ. കുട്ടികളോടൊപ്പം പ്രഭാതഭക്ഷണം കഴിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.
പി.ടി.എ. വൈസ് പ്രസിഡന്റ് അനീഷ് പോറ്റി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക
ഷൈനി കെ.ബേബി, പഞ്ചായത്ത് പ്രസിഡന്റ്റ് റെജി കല്ലംവിള, അനിജി ലൂക്കോസ്, ആഗ്നസ്, രേണുക, രമാദേവി, പി.വൈ. ജോൺസൻ, അരുൺ എന്നിവർ പ്രസംഗിച്ചു. അധ്യാപകരും മാനേജ്‌മെന്റും പി.ടി.എ.യും ചേർന്നാണ് സ്കൂളിൽ പദ്ധതി നടപ്പാക്കുന്നത്.
പ്രഭാതഭക്ഷണപരിപാടി തുടങ്ങി
