പെരുവേലിക്കര മഹാവിഷ്‌ണുക്ഷേത്രത്തിൽ ഭാഗവതസത്രം നാളെ സമാപിക്കും

Published:

ശാസ്താംകോട്ട | കരിന്തോട്ടുവ പെരുവേലിക്കര തേവരുനട മഹാവിഷ്ണുക്ഷേത്രത്തിൽ നടന്നുവരുന്ന ഭാഗവതസത്രം ശനിയാഴ്ച സമാപിക്കും. ബുധനാഴ്ച രുക്‌മിണിസ്വയം വരവും വ്യാഴാഴ്ച കുചേലസദ്ഗതിയും നടന്നു. യജ്ഞാചാര്യൻ അഭിലാഷ് നാരായണൻ കാർമികത്വം വഹിച്ചു.
ഭാഗവതപ്രഭാഷണം കേൾക്കുന്നതിന് ഒട്ടേറെ ഭക്തരാണ് എത്തുന്നത്. വെള്ളിയാഴ്ച രാവിലെ പ്രഭാഷണം. നവയോഗി സംവാദം, ഉദ്ധവോപദേശം, 24 ഗുരുക്കൻമാർ, ഭഗവത്‌ധർമം എന്നീ വിഷയങ്ങളിൽ പ്രഭാഷണം നടക്കും.
വൈകീട്ട് അഞ്ചിന് സ്വധാമ പ്രാപ്തി ചടങ്ങുകൾ. 6.40-ന്ചുറ്റുവിളക്ക് തെളിക്കൽ, പ്രഭാഷണം. രാത്രി എട്ടിന് ഭജന. 31-ന് രാവിലെ അഷ്ടദ്രവ്യമഹാഗണപതി ഹോമം. 10-ന് പ്രഭാഷണം, 12-ന് ശുകപൂജ, നാലിന് ഭാഗവത പ്രഭാഷണം, അവഭൃഥസ്നാന ഘോഷയാത്ര, യജ്ഞസമർപ്പണം, ആദരിക്കൽ, ആറിന് ചുറ്റുവിള ചുക്ക് തെളിക്കൽ എന്നിവ നടക്കും.

Related articles

Recent articles

spot_img