അഞ്ചൽ | വേണാട് സഹോദയ കലോത്സവത്തിന് അഞ്ചലിൽ തുടക്കമായി. അഞ്ചൽ ശബരിഗിരി സ്കൂളിൽ കലോത്സവം എൻ. കെ.പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്തു. അഞ്ചിന് വൈകീട്ട് കലോത്സവം സമാപിക്കും.
32 സി.ബി.എസ്.ഇ. സ്കൂളുകളിൽനിന്ന് 3,500 വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. സമാപന സമ്മേളനത്തിൽ വിജയികൾക്ക് സിനിമാതാരം ദിനേൾ പണിക്കർ സമ്മാനങ്ങൾ വിതരണം ചെയ്യും.
സഹോദയ കോംപ്ലക്സ് പ്രസിഡൻറ് ഷാജഹാൻ അധ്യക്ഷനായി. രക്ഷാധികാരി ഡോ. വി.കെ. ജയകുമാർ മുഖ്യപ്രഭാഷണം നടത്തി.
സ്റ്റേജ് ഇതര മത്സരങ്ങൾ കൊല്ലം തഴുത്തല നാഷണൽ പബ്ലിക് സ്കൂളിലും സ്റ്റേജ് ഇന സമാപനസമ്മേളനങ്ങൾ അഞ്ചൽ ശബരിഗിരി സ്കൂ ളിലുമാണ് നടക്കുന്നത്.
കലോത്സവം തുടങ്ങി
