പരവൂർ | കഞ്ചാവു കച്ചവടം പോലീസിൽ അറിയിച്ചതിന്റെ വിരോധത്തിൽ വിടുകയറി അക്രമം നടത്തുകയും ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതിയെ പരവൂർ പോലീസ് അറസ്റ്റ് ചെയ്തു.
കുറുമണ്ടൽ ചരുവിള വെള്ളോട്ടു തൊടിയിൽ വീട്ടിൽ ഷംനാദി(23) നെയാണ് ഇൻ സ്പെക്ടർ ദീപുവിന്റെ നേതൃത്വ
ത്തിൽ അറസ്റ്റ് ചെയ്തത്. കുറുമണ്ടൽ ശിവാലയത്തിൽ ശിവകുമാറിനെ (54)യാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. ഓഗസ്റ്റ് 11-ന് വൈകീട്ട് 6.30-നാണ് സംഭവം. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ പട്ടണക്കാടുനിന്നാണ് പോലീസ് പിടികൂടിയത്.
ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ
