താലൂക്കുതല നബിദിനാഘോഷം പുനലൂരിൽ

Published:

പുനലൂർ | താലൂക്കുതല നബിദിനാഘോഷം പുനലൂരിൽ നടത്താൻ മഹല്ല് ഭാരവാഹികളുടെയും ജംഇയ്യത്തുൽ ഉലമ ജമാ അത്ത് ഫെഡറേഷൻ, ലജനത്തുൽ മുഅല്ലിമീൻ തുടങ്ങിയ പോഷക പ്രസ്ഥാനങ്ങളുടെയും സംയുക്ത യോഗം തീരുമാനിച്ചു. റാലി ഒഴിവാക്കി പൊതുസമ്മേളനം മാത്രം നടത്താനാണ് തിരുമാനം. സാധു സഹായപ്രവർത്തനങ്ങൾ, മദ്രസ കലാമത്സരങ്ങൾ എന്നിവ മഹല്ല് അടിസ്ഥാനത്തിൽ പതിവുപോ
ലെ നടക്കും.
ഏരൂർ ഷംസുദ്ദീൻ മദനി യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു. കുളത്തുപ്പുഴ സലിം. സഈദ് ബാഖവി, അഷറഫ് മൗലവി കുളത്തൂപ്പുഴ, ടി.ജെ. സലിം, സലിം മൗലവി. എം.എം. അനസ്, ഷാനവാസ്, അബ്ദുൽ സമദ്, ഇടമൺ നിസാം തുടങ്ങിയവർ സംസാരിച്ചു. താലൂക്കുതല മഹല്ല് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വിതരണവും നടത്തി

Related articles

Recent articles

spot_img