കിളികൊല്ലൂർ | ആളില്ലാതിരുന്ന വീട്ടിൽനിന്ന് പാത്രങ്ങൾ മോഷ്ടിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പനയം ചിറ്റയം ചിറയിൽ പുത്തൻവീട്ടിൽ ശിവ പ്രസാദാണ് പോലീസിന്റെ പിടിയിലായത്.
ബുധനാഴ്ച രാത്രിമുതൽ പല ദിവസങ്ങളിലായി മങ്ങാട്ടുള്ള ആളില്ലാത്ത വീടിനോടു ചേർന്നുള്ള ഷെഡിൽ സൂക്ഷിച്ചിരുന്ന ഓട്ടു പാത്രങ്ങളും അലുമിനിയം പാത്രങ്ങളും മറ്റ് വീട്ടുപകരണങ്ങളും മോഷ്ടിച്ചു കടത്തുകയായിരുന്നു. 75,000 രൂപയുടെ വീട്ടുപകരണങ്ങളാണ് പല ദിവസങ്ങളിലാ
യി ഇയാൾ മോഷ്ടിച്ചതെന്നും സി.സി.ടി.വി. 3 ശ്യങ്ങളിൽ നിന്നാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞതെന്നും പോലീസ് പറഞ്ഞു. കിളികൊല്ലൂർ സബ് ഇൻസ്പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ. സന്തോഷ്കുമാർ, സി പി.ഒ.മാരായ ഗോപൻ, ഷൺമുഖദാസ്, വിനോദ്, അനിതാകുമാരി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആളില്ലാതിരുന്ന വീട്ടിൽനിന്ന് പാത്രങ്ങൾ മോഷ്ടിച്ചു; പ്രതി പിടിയിൽ
