അഞ്ചാലുംമൂട് | പട്ടാപ്പകൽ വ്യാപാരസ്ഥാപനത്തിൽ മോഷണം നടത്തിയ കേസിലെ പ്രതിയായ വെള്ളിമൺ പള്ളിമുക്ക് ഇടക്കര കോളനിയിൽ ഷാനവാസിനെ അഞ്ചാലുംമൂട് പോലീസ് പിടികൂടി. അഞ്ചാലുംമൂട് ചന്തക്കടവ് റോഡിന്റെ ആരംഭത്തിലുള്ള രതീഷിന്റെ ഗുരുദേവ സ്റ്റോറിൽനിന്ന് ബു ധനാഴ്ച പകൽ ഒൻപതോടെയാണ് പണം മോഷ്ടിച്ചത്.
വ്യാപാരസ്ഥാപനം തുറന്നതിനുശേഷം വെള്ളം ശേഖരിക്കാനായി റോഡിന് എതിർവശത്തുള്ള പൊതുടാപ്പിൽ പോയി തിരിച്ചു വന്നപ്പോൾ അപരിചിതനായ മധ്യവയസ്‌കൻ കടയുടെ സമീപത്തുകൂടി നടന്നുപോകുന്നത് രതീഷ് കണ്ടിരുന്നു. കുറച്ചു കഴിഞ്ഞ് കടയിലേക്ക് ആവശ്യമായ സാധനം വാങ്ങാൻവേണ്ടി സൂക്ഷിച്ചിരുന്ന പണമെടുക്കാൻ നോക്കിയപ്പോഴാണ് 6,൫൦൦ രൂപ നഷ്ടമായതായി അറിഞ്ഞത്. ഉടൻ തന്നെ സമീപത്തുള്ള അഞ്ചാലുംമൂട് പോലീസിൽ വിവരമറിയിച്ചു. പോലീസും രതീഷും പരിസരത്തുള്ള നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പട്ടാപ്പകൽ വ്യാപാരസ്ഥാപനത്തിൽ കവർച്ച: പ്രതി പിടിയിൽ
