എഴുകോണിന്റെ സമഗ്ര വികസനം സാധ്യമാക്കും; കൊടിക്കുന്നിൽ സുരേഷ് എം.പി

Published:

എഴുകോൺ: കേന്ദ്ര സർക്കാർ പദ്ധതിയായ സൻസദ് ആദർശ് ഗ്രാമയോജന(സാഗി) പദ്ധതിയിൽ ഉൾപ്പെട്ട എഴുകോൺ പഞ്ചായത്തിന്റെ സമഗ്ര വികസനം സാധ്യമാക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. എഴുകോൺ പഞ്ചായത്ത് സാഗി പഞ്ചായത്ത് ആയിട്ടുള്ള പ്രഖ്യാപനവും വി.ഡി.എഫ്.രൂപീകരണവും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളും വിവിധ ഏജൻസികളുടെ പദ്ധതികളും സംയോജിപ്പിച്ചുകൊണ്ടാണ് പഞ്ചായത്തിന്റെ വികസനം സാധ്യമാക്കുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ പദ്ധതി നിർദ്ദേശങ്ങൾ സമർപ്പിക്കുന്ന മുറയ്ക്ക് തുടർപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ.രതീഷ് കിളിത്തട്ടിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ ആതിര ജോണ്സൺ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.ആർ.ബിജു, ബീന മാമച്ചൻ, എസ്. സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്.എച്ച്. കനകദാസ്, എം.ശിവപ്രസാദ്, മിനി അനിൽ, ഗ്രാമാപഞ്ചായത്ത് അംഗങ്ങളായ ആർ.വിജയപ്രകാശ്, അഡ്വ.ബിജു എബ്രഹാം, വി.സുഹാർബാൻ, മഞ്ജുരാജ്, രഞ്ജിനി അജയൻ, ശ്രുതി ആർ.എസ്., പ്രീത കനകരാജ്, ഡി.ഡി.പി അജയകുമാർ, സാഗി, നോഡൽ ഓഫീസർ അനിതകുമാരി വിവിധ വകുപ്പുകളുടെ ജില്ലാ ഓഫീസർമാരായ അനിതകുമാരി, സായൂജ്യ, ഡോ.എസ്.അനന്ത കൃഷ്ണൻ, ബി.ഡി.ഓ.ദിനിൽ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ജി.ശങ്കരൻകുട്ടി എന്നിവർ സംസാരിച്ചു.

Related articles

Recent articles

spot_img