തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന തരത്തിലുള്ള വാര്‍ത്തയ്‌ക്കെതിരെ സുരേഷ് ഗോപി

Published:

ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന തരത്തിലുള്ള വാര്‍ത്തയ്‌ക്കെതിരെ നടന്‍ സുരേഷ് ഗോപി രംഗത്ത്. വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞാണ് താരം രംഗത്ത് എത്തിയത്.ദൈവത്തിന്റെ അനുഗ്രഹത്താല്‍ താന്‍ ആരോഗ്യവാനായിരിക്കുന്നുവെന്നാണ് താരം പറഞ്ഞത്.ആലുവ യുസി കോളജില്‍ ‘ഗരുഡന്‍’ എന്ന പുതിയ സിനിമയിലെ ലോകേഷനിലാണ് താന്‍ എന്നും താരം വ്യക്തമാക്കി. ആശംസകള്‍ക്കും സന്ദേശങ്ങള്‍ക്കും നന്ദി പറയുന്നതായും സുരേഷ് ഗോപി അറിയിച്ചു.

സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണ് ‘ഗരുഡന്‍’. അരുണ്‍ വര്‍മയാണ് ചിത്രത്തിന്റെ സംവിധാനം. ‘ഗരുഡന്‍’ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം അജയ് ഡേവിഡ് കാച്ചപ്പിളളിയാണ്. മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് സിനിമ നിര്‍മിക്കുന്നത്.

Related articles

Recent articles

spot_img