‘ഒന്നിങ്ങ് വരുമോ മാവേലി’: ഓണപ്പാട്ടുമായി സുജിത് വിജയൻപിള്ളയും ദലീമയും

Published:

ചവറ | ഓണപ്പാട്ടുമായി എം.എൽ.എ മാർ. ചവറ, അരൂർ മണ്ഡലങ്ങളിലെ എം.എൽ.എ.മാരായ ഡോ. സുജിത് വിജയൻപിള്ളയും ദലിമയുമാണ് ഓണപ്പാട്ടിനായി ഒത്തുചേരുന്നത്. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ‘ഒന്നിങ്ങ് പോരുമോ മാവേലി’ എന്ന, ഓണത്തിനായി എടുത്ത ആൽബത്തിലാണ് എം.എൽ.എ.മാർ പാട്ടിന്റെ വഴിയിലൂടെ എത്തുന്നത്.
ജോയി തമലം എഴുതി അധ്യാപകനായ കൃഷ്ണലാൽ ചിട്ടപ്പെടുത്തിയ ഊഞ്ഞാലാടി രസിച്ചിടാം എന്നു തുടങ്ങുന്ന ഗാനമാണ് പാടിയത്. ചവറ, തി രുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലായിരുന്നു ഈ ആൽബത്തിന്റെ ചിത്രീകരണം.
ആൽബത്തിന്റെ സംവിധായകനും ക്യാമറാമാനുമായ ഗോപു നീണ്ടകര, നിർമാതാവ് ജെ. അരുൺ ഘോഷ് പള്ളിശ്ശേരിൽ എന്നിവർ പാട്ടുകാരായ എം.എൽ.എ.മാരെക്കൊണ്ട് ഇവ പാടിക്കണം എന്നാഗ്രഹവുമായി ചെന്നപ്പോൾ സുജിത് വിജയൻപിള്ളയും ദലീമയും സന്തോഷത്തോടെ സമ്മ
തിക്കുകയായിരുന്നു.
അറിയപ്പെടുന്ന ഗായികയാണ് ദലീമ. സംഗീതത്തെ ഒപ്പം ചേർത്താണ് സുജിത് വിജയൻപിള്ളയുടെയും യാത്രകൾ. അദ്ദേഹം ഉദ്ഘാടനത്തിനെത്തുന്ന വേദികളിൽ, എം.എൽ.എ.യിലെ ഗായകനെ അറിയുന്നവർ നിർബന്ധിച്ചാൽ പാടാതെ പോകാറില്ല.

Related articles

Recent articles

spot_img