പുത്തൂർ | പൂവറ്റൂർ ഡി.വി.എൻ.എസ്.എസ്. എച്ച്.എസ്. എസിലെ നാഷണൽ സർവീസ് സ്ലീം യൂണിറ്റിന്റെ ‘ഉപജീവനം’ പദ്ധതിയുടെ ക്ലസ്റ്റർതല ഉദ്ഘടനം നടന്നു.
പദ്ധതിയുടെ ഭാഗമായി, 30 കു ടുംബങ്ങൾക്ക് 50 ദിവസം പ്രായമായ 30 മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
ഹയർ സെക്കൻഡറി എൻ.എ സ്.എസ്. പ്രോഗ്രാം കോഡിനേറ്റർ ഡോ. ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ്റ് ബി.രാജേന്ദ്രൻ അധ്യക്ഷനായി. റീജണൽ പ്രോഗ്രാം കൺവീനർ പി.ബി. ബിനു പദ്ധതി വിശദീകരിച്ചു.
സ്കൂൾ മാനേജർ ജി.സോമശേഖരൻ നായർ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ കൺവീനർ എസ്.എസ്. അഭിലാഷ്, പ്രിൻസിപ്പൽ ബി.പ്രിയാകുമാരി, വി.കെ.ശാന്തി, പ്രധാനാധ്യാപകൻ എസ്.ശ്യാംകുമാർ, എസ്.ജയശ്രീ, ജെബിൻ സി.അലക്സ്, ബി.എസ്.മഞ്ജു, അമ്പിളി ബി.പിള്ള, പ്രോഗ്രാം ഓഫീസർ ജി.സന്തോഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
‘ഉപജീവനം’ പദ്ധതിക്കു തുടക്കം
