കരുനാഗപ്പള്ളി | ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടെയും മാതൃകകൾ വിദ്യാർഥികൾക്കായി പ്രദർശിപ്പിച്ച് കരുനാഗപ്പള്ളി ബി.എച്ച്. എസ്.എസിലെ സയൻസ് ക്ലബ്. ഐ.എസ്.ആർ.ഒ.യുടെ ‘സ്പേസ് ഓൺ വീൽസ് ശാസ്ത്രപ്രദർശനത്തിനാണ് സ്കൂളിൽ വേദിയൊരുക്കിയത്.
ഇന്ത്യയുടെ ആദ്യകാല ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടെയും മാതൃകകൾക്കൊപ്പം റോക്കറ്റിന്റെ സാങ്കേതികവിദ്യകൾ വ്യക്തമാക്കുന്ന പ്രവർത്തനങ്ങൾ,ബഹിരാകാശ രംഗത്തെ നേട്ടങ്ങൾ എന്നിവ വിശദീകരിക്കുന്ന വിഡിയോകൾ എന്നിവയും പ്രദർശനത്തിൽ ഉണ്ടായിരുന്നു.
സ്കൂൾ മാനേജർ എൽ.ശ്രീലത, പ്രസിഡൻറ് വി.പി.ജയപ്രകാശ മേനോൻ, പ്രിൻസിപ്പൽ ഐ.വിണാറാണി, പ്രഥമാധ്യാപകരായ കെ.ജി.അമ്പിളി, ടി.സരിത, പി.ടി .എ. പ്രസിഡന്റുമാരായ ക്ലാപ്പന സുരേഷ്, ബ്രിജിത്ത് എന്നിവർ നേതൃത്വം നൽകി. ഐ.എസ്. ആർ.ഒ. അസോസിയേറ്റ് പ്രൊജക്റ്റ് ഡയറക്ടർ ഡോ. സുജിത് രാഘവൻപിള്ള സംവാദം നയിച്ചു.
ബഹിരാകാശ വിസ്‌മയം അടുത്തറിഞ്ഞ് വിദ്യാർഥികൾ
