പത്തനാപുരം | ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി പത്തനാപുരം ഡിവൈൻ ലോ കോളേജ് വിദ്യാർഥികൾ പത്തനാപുരം കെ.എസ്.ആർ.ടി.സി. ഡിപ്പോ ശുചീകരിച്ചു.
ബസുകൾ, ബസ് സ്റ്റാൻഡ് പരിസരം എന്നിവ വിദ്യാർഥികൾ കഴുകി വൃത്തിയാക്കി.
ശുചീകരണത്തിൻ്റെ ഉദ്‌ഘാടനം ഗ്രാമപ്പഞ്ചായത്ത് അംഗം സനൂജ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. എൻ.ബിനു, ഡോ. കെ.വത്സലാമ്മ, സുശാന്ത് ചന്ദ്രൻ എന്നിവർ ശുചികരണ യത്നത്തിനു നേതൃത്വം നൽകി.
വിദ്യാർഥികൾ കെ.എസ്.ആർ.ടി.സി. ഡിപ്പോ ശുചീകരിച്ചു
