പുനലൂര്‍ : കെഎസ്ആര്‍ടിസി ഡിപ്പോയില്‍ തെരുവുനായആക്രമണം. കെഎസ്‌ആര്‍ടിസി ഡ്രൈവറും ഹോം ഗാര്‍ഡും യാത്രക്കാരുമുള്‍പ്പെടെ നിരവധി പേര്‍ക്ക് കടിയേറ്റു.
ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം.
ഡ്രൈവര്‍ ആലപ്പുഴ അരൂര്‍ സ്വദേശി സാജന്‍ ജോസഫ് (55) ഉള്‍പ്പടെയുള്ളവര്‍ക്കാണ് കടിയേറ്റത്. ബസിലേക്ക് കയറാൻ ശ്രമിച്ച യാത്രക്കാര്‍ക്കും കടിയേറ്റു. കടിയേറ്റവര്‍ താലൂക്ക് ആശുപത്രി ഉള്‍പ്പടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. സാരമായ മുറിവുള്ളതിനാല്‍ സാജന്‍ ജോസഫിനോട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഏതാനും മാസം മുന്‍പും പുനലൂര്‍ ഡിപ്പോയില്‍ തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. കുട്ടികളടക്കം നിരവധി പേര്‍ക്ക് കടിയേറ്റു. മദ്യപര്‍ ആഹാര സാധനങ്ങളുടെ അവശിഷ്ടങ്ങള്‍ പതിവായി ഉപേക്ഷിക്കുന്നതാണ് ഡിപ്പോയില്‍ തെരുവു നായ്ക്കളുടെ ശല്യം കൂടാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു.
