കൊട്ടിയം | നിത്യസഹായമാതാ ഗേൾസ് ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിൻ്റെ നേതൃത്വത്തിൽ അസീസി വിനയാലയ വൃദ്ധമന്ദിരം സന്ദർശിച്ച് അമ്മമാർക്ക് ഓണക്കോടി നൽകി. ഓണക്കോടി വിതരണം കൊട്ടിയം സ്റ്റേഷൻ ഹൗസ് ഓഫീസർ ജി.സുനിൽ ഉദ്ഘാടനം ചെയ്തു. സ്നേഹാലയത്തിലെ സിസ്റ്റർ ആൻസി മേരി അധ്യക്ഷത വഹിച്ചു. കേഡറ്റുകൾ ഓണപ്പരിപാടികളും കളികളുമായി അമ്മമാരോടും ഭാരവാഹികൾക്കൊപ്പം കേക്ക് മുറിച്ചും സമ്മാനങ്ങൾ നൽകിയും സ്നേഹാദരം പങ്കിട്ടു. പ്രഥമാധ്യാപിക വൈ ജൂഡിത്ത് ലത, സബ് ഇൻസ്പെക്ടർ അനിൽകുമാർ, കൊല്ലം സിറ്റിസബ് ഡിവിഷൻ എ.എൻ.ഒ. വൈ.സാബു, ചൈൽഡ് പ്രൊട്ടക്ട ടീം സംസ്ഥാന വനിതാ ചെയർ പേഴ്‌സൺ അനിത സുനിൽ, സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ ജോയൽ, ടെൻസൻ ജോസഫ്, അധ്യാപകരായ നീനു പ്രകാശ്, എയ്ഞ്ചൽ മേരി, ജെയ്‌സി, റാണി, ഡി.ഐ. രമ്യ എന്നിവർ പങ്കെടുത്തു.
