ഓണത്തിനു മാറ്റുകൂട്ടാൻ പാട്ടുവണ്ടി

Published:

കൊല്ലം | ഓണാഘോഷങ്ങൾക്ക് ആവേശം പകരാൻ പാട്ടുവണ്ടി കൊല്ലം ജില്ലയിലെത്തി. ഫെഡറൽ ബാങ്കും മാതൃഭൂമിയും ചേർന്ന് സംഘടിപ്പിച്ച ഫെസ്റ്റ് ഓഫ് ഫീസ്റ്റ്സ് റോഡ് ഷോ പുത്തൻ ഓളം തീർത്തു. ജില്ലയിൽ ആശ്രാമം മൈതാനത്തും കൊല്ലം ബീച്ചിലുമാണ് പാട്ടുവണ്ടി എത്തിയത്. നാടൻപാട്ടിനെ സ്നേഹിക്കുന്നവർ വണ്ടിയിലെ സ്റ്റേജിൽ കയറി പാടിത്തിമർത്തു. പാട്ടുകാരെത്തേടി സമ്മാനങ്ങളുമെത്തി.
പാട്ടുയാത്രയിലൂടെ കണ്ടത്തുന്ന മികച്ച നാടൻപാട്ട് ഗായകരെ പങ്കെടുപ്പിച്ചുള്ള ഗ്രാൻഡ് ഫിനാലെ കൊച്ചിയിൽ നടക്കും. കേരളത്തിലെ തനതുകലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫെഡറൽ ബാങ്കും മാതൃഭൂമിയും ചേർന്ന് പരിപാടി സംഘടി പ്പിച്ചത്. കേരളത്തിലെ നാടൻപാ ട്ടു കലാകാരന്മാരുടെ സംഗമമായി പാട്ടുയാത്ര മാറി.
എല്ലാ ജില്ലകളിലെയും രണ്ടുവിതം പ്രധാന ഇടങ്ങളിലാണ് പാട്ടു വണ്ടി എത്തുന്നത്. രണ്ടു പാട്ടുവണ്ടിയാണ് സംസ്ഥാനത്ത് യാത്ര നടത്തുന്നത്. ഒരു പാട്ടുവണ്ടി എറണാകുളത്തുനിന്ന് കാസർകോടുവരെയും മറ്റൊന്ന് തിരുവനന്തപുരത്തുനിന്ന് എറണാകുളം വരെയുമാണ് യാത്ര. ഉത്രാടത്തി നുമുൻപ് പാട്ടുവണ്ടികൾ യാത്ര പൂർത്തിയാക്കും.

Related articles

Recent articles

spot_img