ശാസ്താംകോട്ട | ഓർത്തഡോക്സ് സഭ കൊല്ലം മെത്രാസന വൈദികസംഘത്തിലെ ആറ് വൈദികർക്ക് കോർ എപ്പിസ്ക്കോപ്പ പദവി നൽകി. വൈദികരായ ജോൺ ചാക്കോ. രാജു തോമസ്, പി.ഒ.തോ മസ് പണിക്കർ, ബാബു ജോർജ്, എം.എം.വൈ ദ്യൻ, നെൽസൺ ജോൺ എന്നിവരാണ് നവാഭി ഷിക്‌തരായത്.
ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ നടന്ന ചടങ്ങുകൾക്ക് കൊല്ലം ഭദ്രാസ നാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മുഖ്യകാർമികത്വം വഹിച്ചു. മാവേലിക്കര ഭദ്രാ സനാധിപൻ എബ്രഹാം മാർ എപ്പിഫാനിയോസ്, അടൂർ-കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറി യാസ് മാർ അപ്രേം എന്നിവർ സഹ കാർമികരായി. മെത്രാസന സെക്രട്ടറി ഫാ. പി.ടി.ഷാജൻ, വൈദികസംഘം സെക്രട്ടറി ഫാ. ജോൺ ടി.വർഗീസ്, ചാപ്പൽ മാനേജർ ഫാ. സാമുവൽ ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി. ഡോ. ജോസഫ് മാർ ദീവന്നാസിയോസ് പുതിയ കോർ എപ്പിസ്റ്റോപ്പമാരെ അനുമോദിച്ചു.
കൊല്ലം ഭദ്രാസനത്തിലെ ആറ് വൈദികർ കോർ എപ്പിസ്കോപ്പമാരായി അഭിഷിക്തരായി
