ഡോക്ടറുണ്ട് മരുന്നില്ല ശാസ്താംകോട്ട പഞ്ചായത്ത് സൗഖ്യകേന്ദ്രം പ്രതിസന്ധിയിലേക്ക്

Published:

ശാസ്താംകോട്ട | മരുന്നില്ലാതായതോടെ ശാസ്താംകോട്ട പഞ്ചായത്ത് ഹോളിസ്റ്റിക് കേന്ദ്രം പ്രവർത്തനം പ്രതിസന്ധിയിൽ. സാധാരണക്കാർക്ക് സൗജന്യമായി മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കേണ്ട സ്ഥാപനമാണ് ഉപകാരപ്പെടാതെപോകുന്നത്. മരുന്നുക്ഷാമം രൂക്ഷമായിട്ടും എത്തിക്കുന്നതിന് ഗ്രാമപ്പഞ്ചായത്ത് ശ്രമിക്കുന്നില്ലെന്ന പരാതിയും ഉയർന്നു. ആയുർവേദം, സിദ്ധ, ഹോമിയോ വിഭാഗങ്ങളാണ് ഹോളിസ്റ്റിക് കേന്ദ്രത്തിൽ പ്രവർ ത്തിക്കുന്നത്. വളരെ നല്ലരീതിയിൽ പ്രവർത്തിച്ചുവന്ന സ്ഥാപനത്തിന്റെ പ്രവർത്തനം അടുത്ത കാലത്തായി താളം തെറ്റി. മരുന്നുക്ഷാമമാണ് പ്രധാന കാരണം. ജീവനക്കാരുടെ പെരുമാറ്റവും രോഗികളെ അകറ്റുകയാണ്.
രോഗികൾ ഏറെയും ആശ്രയിക്കുന്നത് ആയുർവേദ വിഭാഗത്തെയാണ്. അവിടെ കഷായം,അരിഷ്ടം, തൈലം, ഗുളിക എന്നി വയുൾപ്പെടെ അത്യാവശ്യ മരുന്നുകളൊന്നുമില്ല. ഡോക്ടർ പരിശോധിച്ച് പുറത്തേക്ക് കുറിക്കുകയാണ്. ആയുർവേദ മരുന്നുകൾക്ക് നല്ലവിലയുമാണ്. വില സാ
ധാരണക്കാരന് താങ്ങാൻ കഴിയില്ല. ഏറെയും വയോധികരാണ് ആയുർവേദത്തെ ആശ്രയിക്കുന്നത്. അതിനാൽ സർക്കാർ ആശുപത്രിയിൽ പാവപ്പെട്ടവന് ചികിത്സ കിട്ടുന്നില്ല എന്നതാണ് യാഥാർഥ്യം.
മരുന്നില്ലാതായതോടെ രോഗികളും ബുദ്ധിമുട്ടുകയാണ്. ഹോമിയോയിലും സിദ്ധയിലും പേരിന് മരുന്നുണ്ട്. വിലയുള്ള മരുന്നുകൾ പുറത്തേക്ക് കു റിക്കുകയാണെന്ന ആക്ഷേപവും ഉണ്ട്. ഹോമിയോ, സിദ്ധ വിഭാഗങ്ങളിൽ മരുന്നുണ്ടെന്ന് മെഡിക്കൽ ഓഫീസർ അശ്വതി അറിയിച്ചു.
ആയുർവേദ ആശുപത്രിയിലേക്ക് ആവശ്യമായ മരുന്നുകൾ വാങ്ങുന്നതിന് ഒരു ലക്ഷം രൂപ വകയിരുത്തി നിർദേശം ഔഷധിക്ക് നൽകിയിട്ടുണ്ടെന്ന് സ്ഥിരംസമിതി അധ്യക്ഷൻ അനിൽ തുമ്പോടൻ അറിയിച്ചു.

Related articles

Recent articles

spot_img