എഴുകോൺ: ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. നെടുമ്പായിക്കുളത്ത് നിന്നും ആരംഭിച്ച നൈറ്റ് മാർച്ച് എഴുകോണിൽ അവസാനിച്ചു. ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെയും എസ്എഫ്ഐ ഏരിയ കമ്മിറ്റിയുടെയും നേതൃത്വത്തിലായിരുന്നു നൈറ്റ് മാർച്ച്. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ആർ പ്രശാന്ത് അധ്യക്ഷനായി. എസ്എഫ്ഐ ഏരിയ സെക്രട്ടറി പ്രജിൻ പ്രസാദ് സ്വാഗതം പറഞ്ഞു. സമാപന യോഗം ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് എ അഭിലാഷ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് അമീഷ് ബാബു അധ്യക്ഷനായി. എസ്എഫ്ഐ ഏരിയ പ്രസിഡന്റ് അഭിരാം ബാബു സ്വാഗതം പറഞ്ഞു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആർ ഗോപീകൃഷ്‍ണൻ, സരിഗ ശ്രീകുമാർ, എൻ നിയാസ്, യു ആർ രജു, നിഖിൽ എസ് മോഹൻ, അതുൽ, എസ് രാംകുമാർ, ബി ബിബിൻരാജ്, മിഥുന മുരളി എന്നിവർ സംസാരിച്ചു.
