കൊട്ടാരക്കര | താമരക്കുടി ശിവവിലാസം സ്കൂളിലെ വി.എച്ച്. എസ്.ഇ. വിഭാഗം സീഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഔഷധത്തോട്ടം നിർമിച്ചു. പ്രിൻസിപ്പൽ ആർ.ഗേളി, അഗ്രിക്കൾച്ചർ അധ്യാപിക ഡോ. ഗാഥ ശ്രീകുമാർ എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്തു.
വിവിധ തരത്തിലുള്ള ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും വിദ്യാർഥികളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. അധ്യാപിക ശോഭാ പിള്ള, സിഡ് കോഡിനേറ്റർ ദീപാ ഗോപിനാഥ് എന്നിവർ പങ്കെടുത്തു.
ശിവവിലാസം സ്കൂളിൽ ഔഷധത്തോട്ടം ഒരുക്കി സീഡ് ക്ലബ്
