‘സ്നേഹഭവന’മൊരുക്കി സ്കൗട്‌സ് ആൻഡ് ഗൈഡ്‌സ് യൂണിറ്റ്

Published:

പുത്തൂർ | സഹപാഠിക്ക് ‘സ്നേഹഭവന’മൊരുക്കി പവിത്രേശ്വരം കെ.എൻ.എൻ.എം.എച്ച്. എസ്.എസിലെ സ്റ്റൗട്‌സ് ആൻഡ് ഗൈഡ്‌സ് യൂണിറ്റ്.
2021-26 വിഷന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ നിർമിച്ചു നൽകുന്ന 200 വീടുകളിലൊന്നാണ് കാരുവേലിൽ മേഖലയിൽ പണി പൂർത്തിയായത്.
വിദ്യാഭ്യാസ ജില്ലയിലെ കൊട്ടാരക്കര ലോക്കൽ അസോസിയേഷനാണ് സ്നേഹഭവനം നിർമിച്ചു നൽകുന്നത്.
സ്കൂളിലെ അധ്യാപകരും സുമനസ്സുകളും ഭവനനിർമാണത്തിൽ പങ്കാളികളായി. രണ്ടു കിടപ്പമുറിയും ഒരു ഹാളും അടുക്കളയും പൂമുഖവും ഉൾപ്പെടുന്നതാണ് വീട്. ഞായറാഴ്ച രാവിലെ 10.30- ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ വീടിൻ്റെ താക്കോൽ കൈമാറും. കോവൂർ കുഞ്ഞു മോൻ എം.എൽ.എ. അധ്യക്ഷനാകും.
ചടങ്ങിൽ കെ.എസ്.ബി.എസ്. ജി. സംസ്ഥാന സെക്രട്ടറി എൻ.കെ.പ്രഭാകരൻ പദ്ധതി വിശദികരിക്കും. നിർമാണത്തിനു നേതൃത്വം നൽകിയ ജെ.കെ.ഗോപകുമാറിനെയും സുരേഷിനെയും ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ ആദരിക്കും.

Related articles

Recent articles

spot_img