സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് വേതനം ലഭിക്കുന്നില്ല; സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ 27ന്

Published:

കൊല്ലം : സ്‌കൂള്‍ തുറക്കാറായിട്ടും പാചക തൊഴിലാളികളുടെ വേതനം വിതരണം ചെയ്യുവാന്‍ സര്‍ക്കാര്‍ തയാറാകാത്തതില്‍ പ്രതിഷേധം ശക്തമായി.കഴിഞ്ഞ മൂന്ന് മാസമായിട്ടും യാതൊരു വരുമാനവുമില്ലാതെ തൊഴിലാളികള്‍ പട്ടിണിയിലാണ്.

മറ്റ് ജോലികളൊന്നും ചെയ്യുവാന്‍ കഴിയാതെ ഈ വരുമാനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങള്‍ ആത്മഹത്യയുടെ വക്കിലാണെന്ന് സ്‌കൂള്‍ പാചക തൊഴിലാളി കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) സംസ്ഥാന ജനറല്‍ സെക്രട്ടറി എ ഹബീബ്‌സേട്ട് പറഞ്ഞു.

സര്‍ക്കാരിന്‍റെ അനാസ്ഥയില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നസമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ 27ന് രാവിലെ 10ന് കൊല്ലം ജില്ലാ കോണ്‍ഗ്രസ് ഭവനില്‍ ഡി സി സി പ്രസിഡന്‍റ് പി രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസിന്‍റേയും ഐ എന്‍ ടി യു സിയുടെയും സംസ്ഥാന – ജില്ലാ നേതാക്കള്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related articles

Recent articles

spot_img