കൊട്ടിയം | ഇന്ത്യൻ ഭരണഘടന സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ് ഈ പാർലമെന്റ് തിരഞ്ഞെടുപ്പെന്ന് ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് സാം കെ.ഡാനിയേൽ. ബി.ജെ.പി.ക്ക് വീണ്ടും അധികാരം കിട്ടിയാൽ മതേതരമൂല്യങ്ങൾ തകർത്ത് ഇന്ത്യയുടെ ഭരണഘടനതന്നെ പൊളിച്ചെഴുതുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥി എം.മുകേഷിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി തൃക്കോവിൽവട്ടം പഞ്ചായത്തിലെ സി.പി.ഐ. അംഗങ്ങളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.ഐ. മുഖത്തല മണ്ഡലം കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി എം.സജീവ് അധ്യക്ഷത വഹിച്ചു. സി.പി.ഐ. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.മനോജ്‌കുമാർ, സംസ്ഥാന കൗൺസിൽ അംഗം ജി.ബാബു, മുഖത്തല മണ്ഡലം സെക്രട്ടറി സി.പി.പ്രദീപ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ശ്രീജിത്ത് സുദർശനൻ, എൽ.ജലജകുമാരി, ആശാ ചന്ദ്രൻ, ബി.രാധാകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു.
