ദേവസ്വം മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്ന് വിളിക്കാമോ, സലിംകുമാര്‍

Published:

കൊല്ലം | മിത്ത് വിവാദത്തിൽ സർക്കാരിനെതിരെ പരിഹാസവുമായി നടൻ സലിംകുമാർ. ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തി സം വകുപ്പ് മന്ത്രി എന്ന് വിളിക്കണമെന്നാണ് പരിഹാസം. ഭണ്ഡാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്ന് വിളിക്കണമെന്നും സലിംകുമാർ. മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണസിരാകേന്ദ്രങ്ങളിൽ നിന്ന് തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിന് വേണ്ടിയാണ് ഇത്തരം മാറ്റങ്ങൾ എന്നും സലിംകുമാർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

Related articles

Recent articles

spot_img