ഇരവിപുരം | മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എൺപതാം ജന്മദിനം മണക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സദ്‌ഭാവനാദിനമായി ആചരിച്ചു. അയത്തിൽ ജങ്ഷനിൽ നടന്ന ചടങ്ങിൽ ഡി.സി.സി. ജനറൽ സെക്രട്ടറി അൻസർ അസിസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് വി.മണികണ്ഠൻ അധ്യക്ഷത വഹിച്ചു.
അഫ്സൽ ബാദുഷാ, രാജേന്ദ്രൻ പിള്ള കടകംപള്ളി മനോജ്, ചിത്രലേഖാ ദാസൻ, ബിജു തോപ്പിൽ, സലിം നാസിം അയത്തിൽ, ബിന്ദു രാജേശ്വരി, പ്രദീപ്കുമാർ, കൊട്ടിയം ബാബു ജലജൻ തുടങ്ങിയവർ പ്രസംഗിച്ചു.
സദ്ഭാവനാദിനാചരണം
