സ്വകാര്യബസ് സർവീസ് നിർത്തി, കൊമ്പേറ്റിമല നിവാസികൾ യാത്രാദുരിതത്തിൽ.

Published:

ഇടമുളയ്ക്കൽ | ആകെയുണ്ടായിരുന്ന സ്വകാര്യബസ് സർവീസ് നിർത്തിയതോടെ കൊമ്പേറ്റിമല നിവാസികൾ യാത്രാദുരിതത്തിൽ. വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ ആളുകൾ ആശ്രയിച്ചിരുന്ന ബസിന്റെ സർവീസ് സമീപകാലത്താണ് അവസാനിപ്പിച്ചത്. കാരണം എന്താണെന്നു പ്രദേശ വാസികൾക്ക് അറിയില്ല. ഇപ്പോൾ വളരെ ദൂരം നടന്നാലാണ് ബസ് കിട്ടുക. മഴയുള്ള ദിവസങ്ങളിൽ ദുരിതം ഇരട്ടിക്കും. വർഷങ്ങൾക്കു മുൻപ് ഇതുവഴി സ്വകാര്യബസ് സർവീസ് ഉണ്ടായിരുന്നു. ഇടക്കാലത്ത് അതു നിലച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണു അടുത്ത കാലത്ത് ബസ് എത്തിയത്. സ്ഥിരമായി സർവീസ് നടത്തുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ കാത്തിരിപ്പു കേന്ദ്രവും സ്ഥാപിച്ചു. സർവീസ് നിലച്ചതോടെ പ്രതിക്ഷകൾ തകർന്നു. ഗതാഗത മന്തി, എംഎൽഎ എന്നിവർക്കു നിവേദനം നൽകാനുള്ള തീരുമാനത്തിലാണു നാട്ടുകാർ .

Related articles

Recent articles

spot_img