പരവൂർ | പുരോഗമന കലാസാഹിത്യ സംഘം പരവൂർ ടൗൺ മേഖലാ സമ്മേളനവും പ്രതിഭാസംഗമവും സംഘടിപ്പിച്ചു. സാഹിത്യകാരൻ കാഞ്ഞാവെളി വിജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ജി.ഷിബു അധ്യക്ഷത വഹിച്ചു. ലാൽകുമാർ, ഡോ. പ്രസന്നകുമാർ, ഗോപൻ, ബി.ശശിധരക്കുറുപ്പ്, സജീവ് കോതേത്ത്. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
