എൻ.കെ.പ്രേമചന്ദ്രന് ചിറക്കരയിൽ സ്വീകരണം.

Published:

ചാത്തന്നൂർ   |   യു.ഡി.എഫ്. സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രനെ ആവേശപൂർവം ചിറക്കര വരവേറ്റു. ചിറക്കര ഗ്രാമപ്പഞ്ചായത്തിൽ കഴിഞ്ഞദിവസം നടന്ന സ്വീകരണപര്യടന പരിപാടിയിലാണ് ആവേശത്തോടെ വരവേൽപ് നൽകിയത്.

നെടുങ്ങോലം വടക്കേമുക്കിൽനിന്ന്‌ ആരംഭിച്ച സ്വീകരണസമ്മേളനം കെ.പി.സി.സി. അംഗം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.വി.ബൈജുലാൽ അധ്യക്ഷത വഹിച്ചു.

ആർ.എസ്.പി. ദേശീയസമിതി അംഗം കെ.ജയകുമാർ, ഡി.സി.സി. ജനറൽ സെക്രട്ടറി എസ്.ശ്രീലാൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു വിശ്വരാജൻ, ജനറൽ കൺവീനർ ഷാലു വി.ദാസ്, കെ.സുജയ്‌കുമാർ, റാംകുമാർ രാമൻ, എൻ.സത്യദേവൻ, സി.ആർ.അനിൽകുമാർ, പദ്‌മപാദൻ തുടങ്ങിയവർ പ്രസംഗിച്ചു.

പോസ്റ്റ് ഓഫീസ് മുക്ക്, പുന്നമുക്ക്, ഒഴുകുപാറ, പോളച്ചിറ, ഒഴുകുപാറ കോളനി, ചിറക്കരത്താഴം, ഭജനമഠം, ചിറക്കരക്ഷേത്രം, ഇടവട്ടം, ഉളിയനാട്, പാണിയിൽ, വിളപ്പുറം, ഏറം തെക്ക് എന്നിവിടങ്ങളിൽ സ്ഥാനാർഥിക്ക് സ്വീകരണം നൽകി.

നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിൽ സഞ്ചരിച്ചാണ് സ്വീകരണങ്ങൾ ഏറ്റുവാങ്ങിയത്.

ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ കെ.സുരേന്ദ്രൻ, ഉളിയനാട് ജയൻ, സുബി പരമേശ്വരൻ, മേരി റോസ്, ദിലീപ് ഹരിദാസൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാരി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജന തുടങ്ങിയവർ നേതൃത്വം നൽകി.

Related articles

Recent articles

spot_img