കൊല്ലം | ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് ഇന്ത്യയെ നയിച്ച രാജീവ്ഗാന്ധി ശാസ്ത്ര-സാങ്കേതികരംഗത്ത് നേട്ടങ്ങൾ കൈവരിച്ച നേതാവായിരുന്നെന്ന് രാഷ്ട്രീയകാര്യസമിതി അംഗം ബിന്ദു കൃഷ്ണ പറഞ്ഞു.
വോട്ടവകാശം 18 വയസ്സാക്കിയതിലൂടെ യുവജനങ്ങളെ രാജ്യത്തിൻ്റെ മുഖ്യധാരയിൽ പങ്കാളികളാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞതായും ബിന്ദുകൃഷ്ണ പറഞ്ഞു.
രാജീവ് ഗാന്ധിയുടെ 80-ാം ജന്മദിനാഘോഷം ഡി.സി.സി. യിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഡി.സി.സി. വൈസ് പ്രസിഡൻ്റ് എസ്.വിപിനചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറിമാരായ പി.ജർമിയാസ്, സൂരജ് രവി, ഡി.സി.സി. ഭാരവാഹികളായ എൻ.ഉണ്ണിക്ക്യഷ്ണൻ, എസ്. ശ്രീകുമാർ, അൻസർ അസീസ്, ജി.ജയപ്രകാശ്, ആദിക്കാട് മധു, ആനന്ദ് ബ്രഹ്മാനന്ദ്, ഡി.ഗീതാകൃ ഷൻ തുടങ്ങിയവർ സംസാരിച്ചു
രാജീവ് ഗാന്ധി ശാസ്ത്ര-സാങ്കേതികരംഗത്ത് നേട്ടങ്ങൾ കൈവരിച്ച നേതാവ്-ബിന്ദുകൃഷ്ണ
