കടയ്ക്കൽ | ചിതറ ഗ്രാമപ്പഞ്ചായത്തിലെ നവീകരണം പൂർത്തിയാക്കിയ അയിരക്കുഴി-പുളിവേലിക്കോണം നഗർ റോഡ് എൻ. കെ.പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്തു. എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നു 15 ലക്ഷം രൂപ ചെലവഴിച്ചാണ് അയിരക്കുഴി വാർഡിൽ ഉൾപ്പെട്ട പാത നവീകരിച്ചത്.
സംരക്ഷണഭിത്തി നിർമാണം, കോൺക്രീറ്റിങ് ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങളാണ് നടത്തിയത്.
ചടങ്ങിൽ ഹുമയൂൺ കബീർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺകുമാർ, ഗ്രാമപ്പഞ്ചായത്ത് അംഗം രാജീവ് കൂരാപ്പള്ളി, ജയറാം അയിരക്കുഴി, സജാദ് കാട്ടാമ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
പുളിവേലിക്കോണം നഗർ പാത ഉദ്ഘാടനം ചെയ്തു
