പരവൂർ | പുരോഗമന കലാസാഹിത്യ സംഘം നെടുങ്ങോലം മേഖലാ സമ്മേളനം സംഘടിപ്പിച്ചു. പു.ക.സ. വനിതാസാഹിതി ചാത്തന്നൂർ ഏരിയ സെക്രട്ടറി ഡോ. പ്രിയാ സുനിൽ ഉദ്ഘാടനം ചെയ്തു. പു.ക.സ. മേഖലാ പ്രസിഡന്റ് വി.എം.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.സിനിലാൽ, ഏരിയ പ്രസിഡൻറ് ആർ.അനിൽകുമാർ, വി.എം. സുധീന്ദ്രബാബു. സുനിൽ വെട്ടിയറ, ഡോ. ബീന ബി.ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: വി.എം.സുരേഷ് ബാബു (പ്രസി.), കെ.സത്യൻ, കെ.സന്തോഷ് (വൈ. പ്രസി.) കെ.സി നിലാൽ (സെക്ര.), കെ.അജയ കുമാർ, എം.ആർ.ആതിര (ജോ. സെക്ര.), എസ്.ഷാബു (ഖജാ.).
