ചടയമംഗലത്ത് ജനകീയ സദസ്സ്: ബസ് സർവീസുകൾ പുനരാരംഭിക്കും

Published:

ചടയമംഗലം | പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചടയമംഗലത്ത് ജനകീയ സദസ്റ്റ് സംഘടിപ്പിച്ചു.
മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ ഗ്രാമപ്പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് സദസ്സ് സംഘടിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ് മിനി സുനിൽ അധ്യക്ഷയായി കൊല്ലം ആർ.ടി.ഒ. എൻ.സി. അജിത്കുമാർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹരി വി.നായർ, ജോയിൻ്റ് ആർ.ടി.ഒ. മിനി ഷറഫുദ്ദീൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷെമീന പറമ്പിൽ, വാളിയോട് ജേക്കബ്, സി.അമൃത, അനിൽ തുടങ്ങിയവർ പങ്കെടുത്തു.
കോവിഡ്കാലത്ത് ഗ്രാമീണ മേഖലകളിലെ ഒട്ടേറെ സർവീസുകൾ നിർത്തിയിരുന്നു. ഇത് പുനരാരംഭിക്കാൻ തീരുമാനമായി. ജനപ്രതി നിധികൾ, പോലീസ്, തുടങ്ങിയവർ നിർദേശങ്ങൾ അവതരിപ്പിച്ചു.

Related articles

Recent articles

spot_img