കൊല്ലം | സ്വാതന്ത്ര്യസമരമുൾപ്പെടെ മാനുഷിക മൂല്യങ്ങൾക്കായി പോരാടുന്നതിൽ അഭിഭാഷകരുടെ പങ്ക് വലുതായിരുന്നെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ള ലോകോസ് (ലോയേഴ്‌സ് വെൽ ഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി) ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് അന്നത്തെ അറ്റോർണി ജനറൽ ഫാലി നരിമാൻ രാജിവെച്ചു. സുപ്രീംകോടതിയിൽ നാല് ജഡ്ഡിമാർ അടിയന്തരാവസ്ഥയെ അനുകൂലിച്ചപ്പോൾ വിയോജിപ്പ് രേഖപ്പെടുത്തിയ ജഡ്ജി എച്ച്.ആർ.ഖന്നയുടെ നടപടിയെ വാഷിങ്‌ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പ്രകീർത്തിച്ചു. തനിക്കു ലഭിക്കുമായിരുന്ന ചീഫ് ജസ്റ്റിസ്പദവിപോലും വേണ്ടെന്നുവെച്ചാണ് എച്ച്.ആർ.ഖന്ന മാനുഷികമൂല്യങ്ങളുടെ നിലപാടെടുത്തതെന്നും അദ്ദേഹം പറഞ്ഞു. എൻ.കെ.പ്രേമചന്ദ്രൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. ലോകോസ് പ്രസിഡൻ്റ് മരുത്തടി എസ്.നവാസ് അധ്യക്ഷനായി. അഭിഭാഷകരായ ബിന്ദുകൃഷ്ണ, ബി.എൻ.ഹസ്‌കർ, പി.സജീവ്
ബാബു, പി.ശങ്കരപ്പിള്ള, രാജീവ് ആർ.പട്ടത്താനം, സുരേഷ് റെക്സ്, അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷൻ പ്രസിഡൻ്റ് എസ്.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
സാമൂഹിക പോരാട്ടങ്ങളിൽ അഭിഭാഷകരുടെ പങ്ക് വലുത്-പി.എസ്.ശ്രീധരൻ പിള്ള
