ചടയമംഗലം | ചടയമംഗലത്ത്അനുവദിച്ച ഡ്രൈവിങ് സ്കൂളിന്റെ ഓഫീസിനായി ഡിപ്പോയിലെ വനിതകളുടെ വിശ്രമമുറി നൽകുന്നതിൽ പ്രതിഷേധം.
കേന്ദ്ര ഗവ. നിർഭയ പദ്ധതിപ്രകാരം നിർമിച്ച കെട്ടിടമാണ് ഓഫിസിനു വിട്ടുനൽകുന്നത്. കെട്ടിടം ഡ്രൈവിങ് സ്കൂളിന് നൽകണമെന്ന് അഞ്ചുമാസംമുൻപ് അന്നത്തെ എ.ടി.ഒ.തീരുമാനിച്ചപ്പോൾ എല്ലാ യൂണിയനുകളും എതിർത്തിരുന്നു. പിന്നീടാണ് കെട്ടിടം ഓഫീസിനു നൽകാൻ ഏകപക്ഷീയമായി തീരുമാനിച്ചത്.
ചടയമംഗലത്തെ വനിതാ ജീവനക്കാരുടെയും യാത്രക്കാരുടെയും ശൗചാലയം, മുലയൂട്ടൽ കേന്ദ്രം, വനിതാ ജീവനക്കാർക്ക് താമസം എന്നിവയ്ക്കുള്ള കെട്ടിടമാണ് ബദൽ സംവിധാനമൊന്നും ഒരുക്കാതെ ഓഫീസിനു നൽകുന്നത്.
ബസ് സ്റ്റേഷനിലെ ജീവനക്കാരുടെയോ സംഘടനകളുടെയോ അഭിപ്രായം തേടാതെ കെട്ടിടം നൽകാൻ തീരുമാനിച്ചത് പുനഃപരിശോധിക്കണമെന്ന് ട്രാൻ സ്പോർട്ട് എംപ്ലോയീസ് സംഘ് (ബി.എം.എസ്.) യൂണിറ്റ് പ്രസിഡൻ്റ് എ.രാജീവും സെക്രട്ടറി വി .എൽ.റിഞ്ചുവും പറഞ്ഞു.
കെ.എസ്.ആർ.ടി.സി. ഡ്രൈവിങ് സ്കൂളിനായി വിശ്രമ മുറി നൽകുന്നതിൽ പ്രതിഷേധം
