കുണ്ടറ |എം.ജി.ഡി. ബോയ്സ് ഹയർസെക്കണ്ടറി സ്ക്കൂളിൽ പ്രതിഭാ സംഗമവും അനുമോദനവും നടത്തി. സ്കൂൾ ലോക്കൽ കോർഡിനേറ്റർ ഫാ. വിജി കോശി വൈദ്യൻ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ. പ്രസിഡൻറ് സാജു വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. വിവിധ പാഠ്യേതര പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കുണ്ടറ സെന്റ് തോമസ് വലിയ പള്ളി വികാരി ഫാ. പി.തോമസ് നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ജേക്കബ് ജോർജ്, റോയ് സാമുവേൽ, ലോവൽറ്റി, ബിജോയ് വി തോമസ്, ആയമ്മ എബ്രഹാം, സിന്ധു മേരി ഫിലിപ്പ്, ജിസി കെ. ജോർജ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ സജി വർഗ്ഗീസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഫിലിപ്പ് എം ഏലിയാസ് നന്ദിയും പറഞ്ഞു. അവാർഡ് ജേതാക്കളുടെ പ്രതിനിധിയായി മാസ്‌റ്റർ അഭിഷേക് മറുപടി പ്രസംഗം നടത്തി. എസ.എസ.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും കേരള യൂണിവേഴ്സിറ്റി ബി.സി.എയ്ക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥി മാസ്റ്റർ ജെഫിൻ ഐ ജോർജിനേയും അവാർഡുകൾ നൽകി അനുമോദിച്ചു.
